പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ബാബു എ

പ്രസിഡൻ്റ്

ഗീത മുരുകമണി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അബ്ദുള്‍ റഷീദ് എസ് എ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലത സുനില്‍കുമാര്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഇസ്മയില്‍ ഐ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അമല്‍ മാര്‍ട്ടിന്‍ ആന്‍റണി എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കില്‍ കൊല്ലങ്കോട് ബ്ളോക്കിലാണ് പുതുനഗരം ഗ്രാമപഞ്ചായത്ത്. 1975 നവംബര്‍ മാസത്തിലാണ് പഞ്ചായത്ത് രൂപീകൃതമായത്. 9.24 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിനെ 13 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു. പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ കിഴക്ക് ചിറ്റൂര്‍, തത്തമംഗലം മുനിസിപ്പാലിറ്റിയും, പടിഞ്ഞാറ് കൊടുവായൂര്‍,  പല്ലശ്ശന ഗ്രാമപഞ്ചായത്തുകളും, തെക്ക് വടവന്നൂര്‍ ഗ്രാമപഞ്ചായത്തും വടക്ക് പെരുവെമ്പ് പഞ്ചായത്തുമാണ്. 16373 വരുന്ന ജനസംഖ്യയില്‍ 8138 പേര്‍ പുരുഷന്മാരും 8235 പേര്‍ സ്ത്രീകളുമാണ്. മൊത്തം ജനതയുടെ സാക്ഷരത 80 ശതമാനത്തിനു മുകളിലുണ്ട്. ഉയര്‍ന്ന സമതലങ്ങളും അടിച്ചിറത്തോടിനോട് ചേര്‍ന്നുള്ള താഴ്വരകളും ചേര്‍ന്നതാണ് ഇവിടുത്തെ ഭൂപ്രദേശം. പഞ്ചായത്തിലെ പ്രധാന കാര്‍ഷികവിളകള്‍ തെങ്ങ്, കവുങ്ങ്, നെല്ല്, പയര്‍, വെണ്ട, ഇഞ്ചി, ചേമ്പ് എന്നിവയാണ്. പഞ്ചായത്തില്‍ ചെറുതും വലുതുമായ 116 കുളങ്ങള്‍ ഉണ്ട്. ഈ കുളങ്ങളാണ് പഞ്ചായത്തിന്റെ പ്രധാന ജലസ്രോതസ്സ്. 32 പൊതുകിണറുകളും 144 പൊതുകുടിവെള്ള ടാപ്പുകളും...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കില്‍ കൊല്ലങ്കോട് ബ്ളോക്കിലാണ് പുതുനഗരം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പുതുനഗരം വില്ലേജുപരിധിയിലുള്ള ഈ പഞ്ചായത്തിന്റെ വിസ്തൃതി 9.24 ച.കി.മീറ്ററാണ്.  ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് പെരുവെമ്പ് പഞ്ചായത്തും, തെക്കുഭാഗത്ത് വടവനൂര്‍ പഞ്ചായത്തും, കിഴക്കുഭാഗത്ത് ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പാലിറ്റിയും, പട്ടഞ്ചേരി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കൊടുവായൂര്‍, പല്ലശ്ശന പഞ്ചായത്തുകളുമാണ്. 1979-നവംബറില്‍ പുതുനഗരത്തെ കൊടുവായൂരില്‍ നിന്ന് വേര്‍പ്പെടുത്തി ഒരു പ്രത്യേക പഞ്ചായത്ത് രൂപീകരിച്ചതായി സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. ആദ്യത്തെ പഞ്ചായത്തുഭരണസമിതിയില്‍ ജനാബ് എം.എച്ച്.മുഹമ്മദ് ഷാ തങ്ങള്‍ പ്രസിഡന്റായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. പശ്ചിമഘട്ടത്തിലെ പാലക്കാടുചുരത്തിന്റെ മധ്യഭാഗത്തുകൂടി ഒഴുകുന്ന ഭാരതപ്പുഴയുടെ പോഷകനദിയായ ശോകനാശിനി പുഴയില്‍ നിന്നും 5 കിലോമീറ്റര്‍ പടിഞ്ഞാറു...

കൂടുതൽ വായിക്കുക