വിവരാവകാശ നിയമം 2005
🎯
പ്രധാന ലക്ഷ്യങ്ങൾ
ഭരണസംവിധാനത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക, അഴിമതി തടയുക, പൊതുജനങ്ങൾക്ക് ഭരണപരമായ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കിക്കൊണ്ട് ജനാധിപത്യ പ്രക്രിയ ശക്തമാക്കുക എന്നിവയാണ് വിവരാവകാശ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
⏱️
അപേക്ഷയും സമയപരിധിയും
നിശ്ചിത ഫീസ് സഹിതം വെള്ളക്കടലാസിൽ അപേക്ഷയോ നിർദ്ദിഷ്ട ഫോറത്തിലോ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ നൽകാം. അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം മറുപടി നൽകണം. ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും തടസ്സം നിൽക്കുന്ന വിവരമാണെങ്കിൽ 48 മണിക്കൂറിനകം വിവരങ്ങൾ നൽകേണ്ടതാണ്.
⚖️
അപ്പീൽ സംവിധാനം
നിശ്ചിത സമയത്തിനകം മറുപടി ലഭിക്കാതിരിക്കുകയോ, ലഭിച്ച മറുപടി തൃപ്തികരമല്ലാതിരിക്കുകയോ ചെയ്താൽ മറുപടി ലഭിച്ച് 30 ദിവസത്തിനകം ഫസ്റ്റ് അപ്പീൽ അതോറിറ്റിക്ക് അപ്പീൽ നൽകാവുന്നതാണ്. അതിലും തൃപ്തികരമല്ലെങ്കിൽ വിവരാവകാശ കമ്മീഷന് രണ്ടാം അപ്പീൽ സമർപ്പിക്കാം.
👨💼
ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ
സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ
സെക്രട്ടറി
പുതുനഗരം ഗ്രാമ പഞ്ചായത്ത്, പുതുനഗരം.പി.ഒ, പാലക്കാട് - 678503
അസിസ്റ്റന്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ
അസിസ്റ്റന്റ് സെക്രട്ടറി
പുതുനഗരം ഗ്രാമ പഞ്ചായത്ത്, പുതുനഗരം.പി.ഒ, പാലക്കാട് - 678503
അപ്പീൽ അധികാരി (Appellate Authority)
അസി. ഡയറക്ടർ
തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍ സ്റ്റേഷൻ, പാലക്കാട് പി ഒ - 678001